കൊല്ലം: എസ്.എൻ.ഡി.പി യോഗം പട്ടത്താനം ശ്രീവിലാസം 450--ാം നമ്പർ ശാഖ തിരഞ്ഞെടുപ്പിൽ പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പുനരുദ്ധാരണ ജനറൽ കൺവീനർ ജെ.വിമല കുമാരി നയിച്ച പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജെ.വിമല കുമാരി (പ്രസിഡന്റ് ), കെ.ബാബുരാജ് (വൈസ് പ്രസിഡന്റ്), എസ്. മഹേഷ് (യൂണിയൻ പ്രതിനിധി), അനിലാൽ, കെ.വിജയൻ, എസ്.പ്രദീപ്, രാജു, എസ്.പ്രതാപൻ, ആർ.സുനിൽ (കമ്മിറ്റി അംഗം) എന്നിവരും പട്ടത്താനം കൂട്ടായ്മയിലെ എച്ച്.ദിലീപ് കുമാർ (കുട്ടൻ, സെക്രട്ടറി), ബാബു രാജേന്ദ്രൻ (കമ്മിറ്റി അംഗം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഷാജി ദിവാകറായിരുന്നു റിട്ടേണിംഗ് ഓഫീസർ.