t

തൊടിയൂർ: ഓണാട്ടുകര ഭാവന കാവ്യവേദി വാർഷികവും പുരസ്കാര സമർപ്പണവും ടൗൺ ക്ലബിൽ എഴുത്തുകാരി രശ്മി രാജ് ഉദ്ഘാടനം ചെയ്തു. കാവ്യവേദി പ്രസിഡന്റ് ജോൺസൺ ശൂരനാട് അദ്ധ്യക്ഷനായി. കാവേരി സ്വാഗതം പറഞ്ഞു. എഴുത്തുകാരി ഷൈനി രാജേന്ദ്രൻ, വള്ളിക്കാവ് സേനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. രേണുക ഗണേഷ്, വരവിള ശ്രീനി, രാജു മാടമ്പിശേരിൽ എന്നിവർ സംസാരിച്ചു.
കേരളകൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂർ, ഗുരുശ്രഷ്ഠ പുരസ്കാര ജേതാക്കളായ ഡി. വിജയലക്ഷ്മി, പി.കെ. ലളിത എന്നിവരെ കാഥിക തൊടിയൂർ വസന്തകുമാരി ആദരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ഡി. മുരളീധരൻ, അപ്സര ശശികുമാർ, വാസന്തി രവീന്ദ്രൻ, സീനാ രവി, മായാ വാസുദേവൻ, ലതാ പ്രസാദ്, ഉമാ സാന്ദ്ര, ഡോ.സുഷമ തുടങ്ങിയവർ പങ്കെടുത്തു.