 
കരുനാഗപ്പള്ളി: മോദി, അദാനി കൂട്ടുകെട്ടും അംബേദ്കർ നിന്ദയും ആരോപിച്ച് സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ പ്രകടനവും യോഗവും നടത്തി. ഡ്രൈവർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം വെളുത്തമണലിൽ സമാപിച്ചു. തുടർന്ന് നടന്ന സംഗമം സംസ്ഥാന കൗൺസിൽ അംഗവും ഹോർട്ടി കോർപ്പ് ചെയർമാനുമായ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ബിജെപി സർക്കാർ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം അസി. സെക്രട്ടറി കെ. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം യു. കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഐ. ഷിഹാബ്, ജില്ലാ കൗൺസിൽ അംഗം ജഗത് ജീവൻ ലാലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ് കല്ലേലിഭാഗം, ബി. ശ്രീകുമാർ, ജി. അജിത് കുമാർ, പി. ശ്രീധരൻ പിള്ള, നാസർ പാട്ടക്കണ്ടത്തിൽ, സീന നവാസ്, അഡ്വ. മനു എന്നിവർ സംസാരിച്ചു.