കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പദയാത്രകൾക്ക് സ്വീകരണം നൽകാൻ ഒരുങ്ങി ചാത്തന്നൂർ യൂണിയൻ. ഇലവുംതിട്ട, വാകത്താനം, ഗുഹാനന്ദപുരം, പുലിക്കുട്ടിശേരി, കുഴിമറ്റം, കുട്ടനാട്, കുട്ടനാട് സൗത്ത്, ചാരുംമൂട്, വൈക്കം, തിരുവല്ല, കരുനാഗപ്പള്ളി, പള്ളം എന്നീ പദയാത്ര കൾക്ക് സ്വീകരണം നൽകും. ഭക്ഷണം, താമസ സൗകര്യം എന്നിവ ശ്രീനാരായണ കോളേജിലും, എസ്.എൻ.ടി.എച്ച്.എസ്.എസിലും ഒരുക്കിയിട്ടുണ്ട്. 28, 29, 30, 31തീയതികളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ചാത്തന്നൂർ ഏറം ശാഖ ഓഫീസിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പള്ളത്തുനിന്ന് വരുന്ന പദയാത്രികരെ വിലവൂർക്കോണം ശാഖ വേളമാനൂർ ജംഗ്ഷനിൽ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ച ഭക്ഷണത്തിന് ശേഷം പരിപ്പള്ളിയിലേക്ക് തിരിക്കും. കുളമട, 805 പാരിപ്പള്ളിയിൽ സ്വീകരണം. എം.സി റോഡുവഴി വരുന്ന എല്ലാ പദയാത്രകളും പാരിപ്പള്ളി പദയാത്ര സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം, ഭക്ഷണം, താമസ സൗകര്യം എന്നിവ 28, 29, 30, 31തീയതികളിൽ പാരിപ്പള്ളി അമൃത സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
652 തഴുത്തല, 643 മൈലക്കാട്, 5375 കൊട്ടിയം ടൗൺ, 4429ചാത്തന്നൂർ ടൗൺ, 814കുമ്മല്ലൂർ, 861നെടുങ്ങോലം, 3525 പുക്കുളം, അരുണോദയം, കൊട്ടുവൻകോണം, കോട്ടപ്പുറം, പൊഴിക്കര, പുത്തൻകുളം, കരിമ്പാലൂർ, കുളത്തൂർ കോണം, പാമ്പുറം, കാരംകോട്, കെ.കെ.വി പാരിപ്പള്ളി, പാരിപ്പള്ളി ഈസ്റ്റ്‌, സൗത്ത്, കല്ലുവാതുക്കൽ, കണ്ണേറ്റ എന്നീ ശാഖകളും കടന്നുവരുന്ന പദയാത്രി കർക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്.