കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ കായിക മേളയ്ക്ക് ജനുവരി 31ന് തിരുവനന്തപുരത്ത് തിരി തെളിയും. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് കായിക മേള. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ 23 പഠന കേന്ദ്രങ്ങളിലായി പഠിക്കുന്ന 53,000ത്തിൽ പരം വിവിധ പ്രായത്തിലുള്ള പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന കായികമേളയുടെ രജിസ്ട്രേഷൻ യൂണിവേഴ്സിറ്റി വെബ്സൈറ്റിലൂടെ ജനുവരി ആദ്യവാരം മുതൽ തുടങ്ങും. 18 വയസ് മുതൽ 75 വയസിന് മുകളിൽ വരെ പ്രായമുള്ള നിലവിലെ പഠിതാക്കൾക്ക് പങ്കെടുക്കാം.