
കൊട്ടാരക്കര: നീലേശ്വരം ചാന്തൂർ കൗസ്തുഭത്തിൽ (കുളങ്ങരഴികത്ത് വീട്) എ.എസ്.ഉണ്ണിക്കൃഷ്ണന്റെ (എക്സൈസ് ഡിപ്പാർട്ട്മെന്റ്, ചങ്ങനാശേരി) ഭാര്യ എ.എസ്.വിദ്യ (44) നിര്യാതയായി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ യു.ഡി ക്‌ളാർക്ക് ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. കോട്ടാത്തല കരിങ്ങോട്ട് വീട്ടിൽ അച്യുതൻ പിള്ളയുടെയും ശ്യാമളാദേവിയുടെയും മകളാണ്. മക്കൾ: ഉജ്ജ്വൽ കൃഷ്ണ, ഭരദ്വജ്. സഹോദരങ്ങൾ: വിനോദ്, ദിവ്യ (വീണ).