കൊല്ലം: കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ആൻ​ഡ് റി​സർ​ച്ച് സെന്റ​റി​ന്റെ ഭാ​ഗ​മാ​യി പ്ര​വർ​ത്തിക്കു​ന്ന ചിൽ​ഡ്രൻ​സ് ലൈ​ബ്ര​റി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള പു​നഃ​സ​മർ​പ്പ​ണം ഇന്ന് രാവിലെ 11ന് ലൈ​ബ്ര​റി ചെ​യർ​മാൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ടർ എൻ.ദേ​വിദാ​സ് നിർ​വ​ഹി​ക്കും. പ​ഴ​മ​യു​ടെ ത​നി​മ നി​ല​നിറു​ത്തി​ പു​തി​യ മു​ഖ​ച്ഛാ​യ നൽ​കിയാ​ണ് ന​വീ​ക​ര​ണം പൂർ​ത്തി​യാ​ക്കി​യ​ത്. വെ​സ്റ്റേൺ ഇ​ന്ത്യ ക്യാ​ഷു ക​മ്പ​നി​യു​ടെ സി.ആർ.ഇ​സ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചായിരുന്നു ന​വീ​ക​ര​ണം. ക​മ്പ​നി​ ചീ​ഫ് എ​ക്‌​സി. ഓ​ഫീ​സ​റാ​യ ഹ​രി​കൃ​ഷ്​ണ​നെ ച​ട​ങ്ങിൽ ആ​ദ​രി​ക്കുമെന്ന് ഓ​ണ​റ​റി സെ​ക്ര​ട്ട​റി പ്ര​താ​പ്.ആർ.നാ​യർ അറിയിച്ചു.