
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ജനുവരി 4 മുതൽ ആരംഭിക്കുന്ന എം.എ ഹിസ്റ്ററി, എം.എ സോഷ്യോളജി (2023 ജനുവരി അഡ്മിഷൻ -ബാച്ച് 2) മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. യു.ജി/പി.ജി (2023 ജൂലായ് അഡ്മിഷൻ- ബാച്ച് 3) രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് മാറ്റമില്ല. ഈ പരീക്ഷകൾ മുൻ നിശ്ചയിച്ച ടൈം ടേബിൾ പ്രകാരം ജനുവരി 4 മുതൽ ആരംഭിക്കും.
ഓർമിക്കാൻ ...
1. യു.ജി.സി നെറ്റ് സിറ്റി ഇന്റിമേഷൻ സ്ലിപ്:- യു.ജി.സി നെറ്റ് ഡിസംബർ സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ugcnet.nta.ac.in. ജനുവരി മൂന്നു മുതൽ 16 വരെയാണ് പരീക്ഷ.
എം.ബി.ബി.എസ് അലോട്ട്മെന്റ്
എം.ബി.ബി.എസ് കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് (മൂന്നാം റൗണ്ട്) www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളേജുകളിൽ 28ന് വൈകിട്ട് 4.30നകം പ്രവേശനം നേടണം. വിവരങ്ങൾക്ക് www.cee.kerala.gov.in.
എം.ഫാം സ്പോട്ട് അഡ്മിഷൻ
സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ ഒഴിവുള്ള എം.ഫാം സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. സർക്കാർ സീറ്റുകളിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മുഖേനയും സ്വാശ്രയ സീറ്റുകൾ അതത് കോളേജുകളിലും പ്രവേശനം നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾക്ക് www.cee.kerala.gov.in.
ബി.ഫാം ലാറ്ററൽ എൻട്രി
ബിഫാം ലാറ്ററൽ എൻട്രി അപേക്ഷകർക്ക് പേര്, ഫോട്ടോ, ഒപ്പ്, നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണാനുകൂല്യങ്ങൾ, ഫീസ് ഇളവുകൾ എന്നിവ തെളിയിക്കുന്നതിനായി അപ്ലോഡ് ചെയ്ത രേഖകൾ പരിശോധിക്കാൻ www.cee.kerala.gov.inൽ അവസരം. 31ന് വൈകിട്ട് 5നകം സാധുവായ രേഖകൾ, ശരിയായ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യാം.
എൽ എൽ.എം അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം പ്രവേശനത്തിനുള്ള അന്തിമ വേക്കന്റ് സീറ്റ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ.
പി.ജി ആയുർവേദ പ്രവേശനം
പി.ജി ആയുർവേദ കോഴ്സുകളിലെ നാലാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കാനും, ന്യൂനതകൾ പരിഹരിക്കാനും 26ന് ഉച്ചയ്ക്ക് 12വരെ www.cee.kerala.gov.in ൽ അവസരമുണ്ട്.
ആയുർവേദ, ഹോമിയോ, സിദ്ധ പ്രവേശനം
ആയുർവേദം, ഹോമിയോപ്പതി , സിദ്ധ , യുനാനി കോഴ്സുകളിൽ അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അപേക്ഷിച്ചവർക്ക് നീറ്റ് യു.ജി ഫലം www.cee.kerala.gov.in ൽ 26 വരെ അപ്ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം നൽകിയ ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരമുണ്ട്.
പി.ജിആയുർവേദ അലോട്ട്മെന്റ്
പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി www.cee.kerala.gov.in ൽ 27ന് ഉച്ചയ്ക്ക് ഒന്നിനകം ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
പൊതുപരീക്ഷ
ഫീസ് തീയതി നീട്ടി
ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി. സൂപ്പർ ഫൈനോടു കൂടി പരീക്ഷാ ഫീസ് ഡിസംബർ 31 വൈകിട്ട് 5 മണി വരെ അടയ്ക്കാം. പരീക്ഷാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ ജനുവരി 3-നകം പോർട്ടലിൽ അപ്ലോഡ് ചെയ്യണം
വാക് ഇൻ ഇന്റർവ്യൂ
റീജിയണൽ കാൻസർ സെന്റർ ബയോമെഡിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് അപ്രന്റീസുകളുടെ നിയമനത്തിന് 31ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
യു.കെ വെയിൽസിൽ സൈക്യാട്രി ഡോക്ടർമാർക്ക് അവസരം
  യു.കെയിലെ വെയിൽസ് എൻ.എച്ച്.എസിലേക്ക് സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ്. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി :വിവാന്ത ബെഗംപേട്ട്) ജനുവരി 24 മുതൽ 26 വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് അഭിമുഖങ്ങൾ നടക്കുക. സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് www.nifl.norkaroots.orgൽ ജനുവരി 8 നകം അപേക്ഷ നൽകാം. വെയിൽസിലെ മാനസികാരോഗ്യ വിഭാഗത്തിൽ മൂന്നു വർഷം വരെ നീളുന്ന സ്ഥിരംനിയമനത്തിനാണ്  അവസരം.
റിഹാബിലിറ്റേഷൻ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് 04712770536, 539, 540, 577.