photo

കരുനാഗപ്പള്ളി: കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണം യു.ഡി.എഫ് തഴവ പഞ്ചായത്ത്‌ കമ്മിറ്റി ചെയർമാൻ കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.

തഴവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ: ബി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി, മായ സുരേഷ്, മായ ഉദയകുമാർ, ശശി മറ്റത്ത്, നൗഷാദ്, സുന്ദരകുമാർ, സുകുമാരപിള്ള, സന്തോഷ്‌ പാവുമ്പ, രഘുനാഥപിള്ള, രാജീവ്‌, ബിജു, ഗോപൻ, രാമകൃഷ്ണപിള്ള, രാജൻ പിള്ള, രാജൻ മണപ്പള്ളി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തയ്യൽ തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ യോഗം സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സബീർ വവ്വാക്കാവ് അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് സരസചന്ദ്രൻ പിള്ള, ശുഭകുമാരി ദ്വാരക, ജലജ ശിവശങ്കരൻ, രമണൻ പൈനും മുട്ടിൽ, കെ.ആർ. സന്തോഷ് ബാബു, സാലിക റസാക്ക് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയി വർഗ്ഗീസ്, രമേശ് ബാബു, ഷാജഹാൻ വാഴേത്ത്, കബീർ സാബു, തയ്യിൽ തുളസി, കെ.കെ. രാമചന്ദ്രൻ, അശോകൻ അമ്മവീട്, മോഹൻദാസ് എന്നിവർ സംസാരിച്ചു.