പത്തനാപുരം: വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചു നാടിനെ ഹരിതാഭമാക്കാൻ പത്തനാപുരം എൻജിനീയറിംഗ് കോളേജും പിറവന്തൂർ ഗ്രാമപഞ്ചായത്തും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായുള്ള കാർബൺ ഓഡിറ്റിംഗ് സർവേ നടപടികൾ ആരംഭിച്ചു. വ്യാപാരസ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, ആശുപത്രി എന്നി​വി​ടങ്ങളി​ൽ സർവേ നടത്താൻ പത്തനാപുരം എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ എത്തിച്ചേരും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിറവന്തൂർ സോമരാജൻ, എൻജിനീയറിംഗ് കോളേജിനു വേണ്ടി പ്രിൻസിപ്പൽ ബിജു കുമാർ എന്നിവർ പറഞ്ഞു.