pp
ആവണീശ്വരം എ.പി.പി.എം വി.എച്ച്.എസ്.എസ് നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന പഠന ക്യാമ്പ് ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ആവണീശ്വരം എ.പി.പി.എം വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന പഠന സഹവാസ ക്യാമ്പ് ഹൃദ്യം 2024 കുന്നിക്കോട് ഗവ. എൽ.പി.എസിൽ ആരംഭി​ച്ചു. വിളംബര ഘോഷയാത്രയോടെ ആരംഭിച്ച ക്യാമ്പ് ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ. പത്മ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി. ഷംനാദ്, എൽ. ലീന, പ്രോഗ്രാം ഓഫീസർ അനിതകുമാരി, ആർ. പാർവ്വതി, പി.ടി.എ പ്രസിഡന്റ് നവാബ്, ആർ. രാജശേഖരൻ, ദിലീപൻ ഉപാസന, പ്രസന്നകുമാരി, ശ്രീരാജ് പാറയ്ക്കൽ, ഷെരീഫ്, സജിമോൻ, ജെ. ഇല്യാസ്, ടീം ലീഡർ അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു.