sdst

കൊല്ലം: കടപ്പാക്കട ശ്രീധർമ്മ ശാസ്താ ക്ഷേത്രം കാര്യാലയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് നടക്കും. സമ്മേളനം ക്ഷേത്രത്തിന്റെ ലൈഫ് അംഗവും കേരള ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സതേൺ റീജിയൻ പ്രസിഡന്റുമായ അഡ്വ.ഷിബു പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി ആർ.രാമദാസ് പോറ്റി ഭദ്രദീപം തെളിക്കും. ധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് എൻ.രാജേന്ദ്രൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പി.പുഷ്പകുമാർ സ്വാഗതം പറയും. നിർമ്മാണ കമ്മിറ്റി ചെയർമാൻ എസ്.സജിത്ത് റിപ്പോർട്ട് അവതരിപ്പിക്കും. കൺസൾട്ടന്റ് ടോട്ടൽ ടെക് എ.സിറാജ്, കോൺട്രാക്ടർ എസ്.ദിലീപ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. കടപ്പാക്കട സ്പോർട്ട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂം പ്രസിഡന്റ് അഡ്വ. ജി.സത്യബാബു, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, കടപ്പാക്കട ഡിവിഷൻ കൗൺസിലർ കൃപ വിനോദ്, ശ്രീനഗർ റസി. അസോസിയേഷൻ രക്ഷാധികാരി പി.സുന്ദരൻ, ക്ഷേത്രം വൈസ് പ്രസിഡന്റ് ബി.രാജീവ്, ക്ഷേത്രം ട്രഷറർ എസ്.സജീവ് എന്നിവർ സംസാരിക്കും. നിർമ്മാണ കമ്മിറ്റി കൺവീനർ എൻ.മോഹനൻ നന്ദി പറയും. വൈസ് പ്രസിഡന്റ് ഡി.എ.ജെനി, ജോ. സെക്രട്ടറിമാരായ എസ്.മുരളീധരൻ, ആർ.എസ്.സോമൻ, നിർമ്മാണ കമ്മിറ്റി അംഗങ്ങളായ വി.രാജേന്ദ്രൻ, ബി.ബാജി, ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ ഉളിയക്കോവിൽ ശശി, ബി.രാജൻ, കെ.വി.ദേവരാജൻ, ബി.പ്രതാപ് സിംഗ്, വി.മോഹനൻ, കെ.മോഹനൻ, കെ.സോമൻ, വി.എസ്.സുരേന്ദ്രൻ, എസ്.രാജീവ്, പി.അനിൽകുമാർ, ബി.അംബികുമാർ, കെ.എസ്.സജിത്ത്, ക്ഷേത്രം തന്ത്രി ജി.ഈശ്വരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.