
കല്ലുവാതുക്കൽ: കല്ലുവാതുക്കൽ ഇളംകുളംതാഴം അക്ഷയ് വിലാസത്തിൽ ഹരിന്ദ്രൻപിള്ളയുടെ ഭാര്യ എസ്.ശ്രീകല (43) ജോലി സ്ഥലത്ത് കുഴഞ്ഞുവണ് മരിച്ചു. പാരിപ്പള്ളി കെ.സി.ഡി.സി ഫാക്ടറിയിൽ ഷെല്ലിംഗ് ജോലിക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകൻ: അക്ഷയ്. സഞ്ചയനം 26ന് രാവിലെ 8ന്.