dd

കടയ്ക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കടയ്ക്കൽ വയല സൗപർണികയിൽ രഞ്ജിത്ത്- ദിവ്യ ദമ്പതികളുടെ മകൻ ആർ.റിത്വികാണ് (12) മരിച്ചത്. കഴി‌ഞ്ഞ 11ന് രാവിലെ 8 ഓടെ വീടിന് സമീപത്തെ കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനം വാങ്ങി വരികയായിരുന്ന കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു.

തെറിച്ചുവീണ ഋതികിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. വയല എൻ.വി യു.പി സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകും. വയല എൻ.വി യു.പി സ്കൂളിൽ പൊതു ദർശനത്തിന് വച്ചശേഷം വീട്ടിൽ സംസ്കരിക്കും. സഹോദരൻ: ഋഷഭ്.