കൊല്ലം: മരുത്തടി ശ്രീനാരായണ സ്മാരക ലൈബ്രറിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ ഇന്ന് മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് രാവിലെ 10ന് ലൈബ്രറി പ്രസിഡന്റ് കെ.സുരേഷ് ബാബു പതാകഉയർത്തും. തുടർന്ന് ശക്തികുളങ്ങര ഇടവക വികാരി ഫാ. രാജേഷ് മാർട്ടിൻ ക്രിസ്മസ് സന്ദേശം നൽകും. 10.30ന് കോമൺ ഐറ്റംസ് മത്സരങ്ങൾ, ചിത്രരചനാ മത്സരം. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയർമാൻ ഡോ. ജോസഫ് ആന്റണി അദ്ധ്യക്ഷനാകും. മുൻ മന്ത്രി മുല്ലക്കര രത്നനാകരൻ കേരളത്തിന്റെ ഗുരു എന്ന വിഷയത്തിൽ മുഖ്യപ്രഭാക്ഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.കെ.അനിരുദ്ധൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി മുരളീകൃഷ്ണൻ, വിശ്വധർമ്മം എഡിറ്റർ മാർഷൽ ഫ്രാങ്ക്, ശക്തികുളങ്ങര സാഗര സാംസ്‌കാരിക സംഘം പ്രസിഡന്റ് ജോയി മത്യാസ്, മരുത്തടി ത്രൈയംബകം ആർട്‌സ് ക്ലബ് പ്രസിഡന്റ് സി.സുനിൽ എന്നിവർ ആശംസ അർപ്പിക്കും. ജനറൽ കൺവീനർ എസ്. സുഗലാൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ ജി.ബിന്ദു നന്ദിയും പറയും. വൈകിട്ട് 7.30ന് ആര്യ കൊല്ലം അവതരിപ്പിക്കുന്ന കരോക്കെ മ്യൂസിക്കൽ ഷോ. നാളെ രാവിലെ 10ന് കോമൺ ഐറ്റംസ് മത്സരങ്ങൾ, വൈകിട്ട് 5ന് ആദരവ്, 7.30ന് സംഗീത സന്ധ്യ. 27ന് രാവിലെ 10ന് കട്ട് ആൻഡ് പേസ്റ്റ്, ഉച്ചയ്ക്ക് 1.30ന് ചിത്രരചന ക്യാമ്പ്, വൈകിട്ട് 6ന് വനിതാ സെമിനാർ, 7ന് കുട്ടികളുടെ കലാമത്സരങ്ങൾ, രാത്രി 8ന് തിരുവാതിരകളി. 28ന് രാവിലെ 11ന് കോമൺ ഐറ്റംസ്, വൈകിട്ട് 4ന് മരുത്തടി വികസന സെമിനാർ, വൈകിട്ട് 7ന് നൃത്തസന്ധ്യ.
29ന് രാവിലെ 9ന് മരുത്തടി ശ്രീദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ഏകദിന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചവറ ടി.ആർ.ഇ ഇന്ത്യ ലിമിറ്റഡ് ജനറൽ മാനേജർ ആൻഡ് യൂണിറ്റ് ഹെഡ് എൻ.എസ്.അജിത്ത് ഉദ്ഘാടനം ചെയ്യും. മുൻ ഡി.എം.ഒ ഡോ.വസന്തദാസ് അദ്ധ്യക്ഷനാകും. ഡോ. എസ്.രാമഭദ്രൻ, ഡോ. അഞ്ജു സുദർശനൻ എന്നിവർ ആശംസ അർപ്പിക്കും. മെഡിക്കൽ ക്യാമ്പ് കൺവീനർ സി.ഗൗതമൻ സ്വാഗതവും മെഡിക്കൽ ക്യാമ്പ് ജോ. കൺവീനർ വി.അനിൽ നന്ദിയും പറയും. മെഡിക്കൽ ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും ക്യാൻസർ രോഗ നിർണയവും ഉണ്ടായിരിക്കും.
വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെ. സുരേഷ് ബാബു അദ്ധ്യക്ഷനാകും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്‌ണ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, എസ്.എൻ.ഡി.പി യോഗം 603-ാം നമ്പർ ശാഖ പ്രസിഡന്റ് കെ.പുഷ്‌പരാജൻ എന്നിവർ ആശംസ അർപ്പിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ശ്രീദേവൻ സ്വാഗതവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബി.ഭാസുരൻ നന്ദിയും പറയും. രാത്രി 8ന് നാടകം പാവക്കൂത്ത്.