
കൊല്ലം: റോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആശ്രമം മൈതാനത്ത് നടന്നുവരുന്ന കൊല്ലം ഫ്ലവർഷോ 2024 മന്ത്രി കെ.എൻ.ബാലഗോപാൽ സന്ദർശിച്ചു. സൊസൈറ്റി സ്വാഗതസംഘം ചെയർമാൻ എക്സ്.ഏർണസ്റ്റ്, സൊസൈറ്റി പ്രസിഡന്റ് പട്ടത്തുവിള വിനോദ്, വർക്കിംഗ് ചെയർമാൻ, ആർ.പ്രകാശൻപിള്ള, സി.പി.എം ജില്ല സെക്രട്ടറി എസ്.സുദേവൻ, ജനറൽ കൺവീനർ എം.എം.ആസാദ്, സൊസൈറ്റി സെക്രട്ടറി ജാജിമോൾ, ചീഫ് കോ ഓർഡിനേറ്റർ നേതാജി ബി.രാജേന്ദ്രൻ, അജിത്ത് മുത്തോടം, പ്രദീപ് ആശ്രാമം, ഷിബു റാവുത്തർ, ഷാജി അളകരത്നം, ഷാജി ജോർജ്, നരേഷ് നാരായൺ, പ്രദീപ് തേവള്ളി എന്നിവർ പങ്കെടുത്തു. സൗണ്ട് ഒഫ് എൽഡേഴ്സിന്റെ കരാക്കെ ഗാനമേളയും നടന്നു.