 
കൊട്ടാരക്കര: കോട്ടാത്തല ഗവ.എൽ.പി.ജി സ്കൂളിന് ബഹുനില കെട്ടിടം പൂർത്തീകരണത്തിലേക്ക്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ചാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്. ഏറെപ്പഴക്കമുള്ള ഓടിട്ട കെട്ടിടം പൊളിച്ച് നീക്കിയ ശേഷമായിരുന്നു നിർമ്മാണം. ഇപ്പോൾ കെട്ടിടം പൂർത്തിയായി വെള്ളയടിച്ചു. ഇനി അത്യാവശ്യ നിർമ്മാണ ജോലികളും പെയിന്റിംഗും ഓഫീസ് തിരിക്കലുമുൾപ്പടെ നടത്തിയാൽ കെട്ടിടം ഉദ്ഘാടനം ചെയ്യാനാകും. ഓഫീസും ക്ളാസ് മുറികളുമാണ് പുതിയ കെട്ടിടത്തിലുണ്ടാവുക. വിവിധ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് കെട്ടിടം നേരത്തേതന്നെ ഇവിടെ നിർമ്മിച്ചിരുന്നു. ഈ അദ്ധ്യയന വർഷം അവിടെയാണ് നടത്തിവരുന്നത്. വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്തവിധം നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അധികൃതർ.
നൂറ്റാണ്ടിന്റെ പെരുമ