കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി കടവൂർ രണ്ടാം നമ്പർ ശാഖയുടെ 46-ാമത് വാർഷികവും കുടുംബ സംഗമവും അഞ്ചാലുമൂട് നളന്ദ അക്കാഡമി പ്രിൻസിപ്പലും കടവൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ എസ്. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ശാഖ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി. കെ.ടി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ജനാർദ്ദനൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് പഠനോപകരണം പ്രൊഫ.ചന്ദ്രദാസ് വിതരണം ചെയ്തു, യോഗത്തിൽ പ്രസിഡന്റ് ഖദനൻ അദ്ധ്യക്ഷത വഹിച്ചു. കർഷകരായ വി. ബാബു, പി. ബാബു, പാപ്പാടി വിള സതീശൻ പിള്ള എന്നിവരെ ആദരിച്ചു.