പോരുവഴി : കൊല്ലത്തു വച്ചു നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഭക്ഷണം നൽകുവാൻ ആവശ്യമായ പച്ചക്കറി കെ.എസ്.കെ.ടി.യു ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് തെക്ക് കാർഷിക വിപണിക്ക് സമീപം ഒരേക്കർ ഭൂമിയിൽ കൃഷിയിറക്കി. കെ.എസ് കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കർഷക തൊഴിലാളി ജില്ലാ സെക്രട്ടറി പി.എ.എബ്രഹാം, പ്രസിഡന്റ് പി.വി.സത്യൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ. സോമപ്രസാദ്, സൂസൻകോടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ശിവശങ്കരപിള്ള, പി.ബി.സത്യദേവൻ, ഏരിയ സെക്രട്ടറി ബി.ശശി, കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി കെ.ശിവപ്രസാദ്, പ്രസിഡന്റ് കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.