എഴുകോൺ : മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസനം കുണ്ടറ മേഖല മർത്തമറിയം വനിതാ സമാജ സമ്മേളനം ചൊവ്വള്ളൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ഫാ.ഡോ.ജിബു സോളമൻ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം മെത്രാസന വൈസ് പ്രസിഡന്റ് ഫാ.ഐപ്പ് നൈനാൻ അദ്ധ്യക്ഷനായി. ഫാ.മാത്യു ടി.മാമൂട്ടിൽ ക്ലാസ് നയിച്ചു. ഇടവക വികാരി ഫാ.ആമോസ് തരകൻ,വനിതാ സമാജം മെത്രാസന ജനറൽ സെക്രട്ടറി സജി ലാൽ, ഗ്രൂപ്പ് സെക്രട്ടറി ജോയ്സ് ഫിലിപ്പ്, ജോ. സെക്രട്ടറി ഷീബ ജയ്സൺ, ഇടവക ട്രസ്റ്റി ബിനു കെ.കോശി,സെക്രട്ടറി ബിജു തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി റോസമ്മ തങ്കച്ചൻ, കെ.പൊന്നമ്മ,ഗ്രീഷ്മ അന്ന അലക്സ്, യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ ഫാ.ജിബു സോളമനെയും മുൻകാല പ്രവർത്തകരായ സൂസൻ ഫിലിപ്പ്,ഗ്രേസ് ജി. പണിക്കർ എന്നിവരെയും യോഗത്തിൽ ആദരിച്ചു.