photo
ഏറം ഗവ. എൽ.പി.എസിൽ നടന്ന കരുകോൺ ജി.എച്ച്.എസ്.എസ്. വിദ്യാർത്ഥികളുടെ എൻ.എസ്.എസ് ക്യാമ്പിൽ ഏറം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക സന്ധ്യ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഏറം ഗവ. എൽ.പി.എസിൽ നടക്കുന്ന കരുകോൺ ഗവ. ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെ എൻ.എസ്.എസ് ക്യാമ്പിൽ ഏറം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സന്ധ്യ പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ബദരി ഫാത്തിമ അദ്ധ്യക്ഷനായി. ലൈബ്രറി ജില്ലാ കമ്മിറ്റി അംഗം ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, പു.ക.സ അഞ്ചൽ ഏരിയ പ്രസിഡന്റ് അഞ്ചൽ ദേവരാജൻ, ലൈബ്രറി സെക്രട്ടറി ഏറം ഷാജി എന്നിവർ സംസാരിച്ചു. കരുകോൺ മുരളി കവിതകൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദിലീപ് കുമാർ സ്വാഗതവും എൻ.എസ്.എസ് കോ- ഓർഡിനേറ്റർ രാജീവ് നന്ദിയും പറഞ്ഞു.