amritha

കൊല്ലം: നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും ആഘോഷം കൂടിയാകണം ക്രിസ്മസെന്നും ക്രിസ്തുവിന്റെ ത്യാഗപൂർണമായ ജീവിതത്തെ ഓർക്കാനും നമ്മുടെ അദ്ധ്യാത്മിക പുരോഗതി വിലയിരുത്താനുമുള്ള അവസരമായി ഇത് ഉപയോഗിക്കുമ്പോഴാണ് ക്രിസ്മസ് അർത്ഥപൂർണമാകുന്നതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

അമൃതപുരിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു മാതാ അമൃതാനന്ദമയി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. റഷ്യയിലെയും ഉക്രയിനിലെയും ഭക്തർ ചേർന്ന് സംഘടിപ്പിച്ച ക്രിസ്മസ് കരോൾ വേറിട്ട കാഴ്ചയായി. ഭജന, സാംസ്കാരിക പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. മാതാ അമൃതാനന്ദമയി ക്രിസ്മസ് കേക്ക് മുറിച്ച് വിതരണം ചെയ്തു.