കൊല്ലം: ചവറയിൽ ടി.എസ് കനാലിന് കുറുകെയുള്ള ഭാഗത്ത് പൊട്ടിയ പൈപ്പുകൾക്ക് പകരം പുതിയവ സ്ഥാപിച്ച് ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ള വിതരണം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുനരാരംഭിച്ചു. നീണ്ടകര മുതൽ ശക്തികുളങ്ങര വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ കുടിവെള്ളമെത്തി. ഇന്ന് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എത്തുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

നൂറ് മീറ്ററോളം നീളത്തിൽ 630 എം.എം ഹൈ ഡെൻസിറ്റി പോളി എഥി​ലിൻ പൈപ്പുകളാണ് പുതുതായി സ്ഥാപിച്ചത്. കനാലിൽ ‌ഡ്രഡ്ജ് ചെയ്ത് സ്ഥാപിച്ച പൈപ്പുകൾ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. ഇവ ഇളകാതിരിക്കാൻ ശാസ്താംകോട്ടയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ സംഭരിച്ച ജലമേ രണ്ട് ദിവസത്തേക്ക് വിതരണം ചെയ്യു. അതിന് ശേഷമേ പമ്പ് ഉപയോഗിച്ച് സമ്മർദ്ദം വർദ്ധിപ്പിച്ച് കൂടുതൽ ജലം കടത്തിവിടുള്ളു.

.