photo
ആലപ്പാട് സുനാമി സ്മൃതി മണ്ഡപത്തിൽ സി.ആർ.മഹേഷ് എം.എൽ.എ പുഷ്പചക്രം സമർപ്പിക്കുന്നു

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സുനാമി ദുരന്ത വാർഷിക ദിനാചരണം സംഘടിപ്പിച്ചു. സുനാമി തിരമാലകളിൽ പെട്ട് മരിച്ചവരുടെ സ്മരണകൾ പുതുക്കിയാണ് പരിപാടി സംഘചിപ്പിച്ചത്. അഖില കേരള ധീവരസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുനാമി സ്മൃതി മണ്ഡപത്തിന് സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.രാജു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ.വിശ്വംഭരൻ, ജില്ലാ സെക്രട്ടറി പ്രീയകുമാർ, ആർ.ബാലചന്ദ്രൻ, ശരത് ചന്ദ്രൻ, നർമ്മദ, എൽ.ശോഭ, കാവിൽ ബേബി ഷാജി എന്നിവർ സംസാരിച്ചു. ശ്രായിക്കാട് എം.കെ. തങ്കപ്പൻ സാംസ്കാരിക വേദി വായനശാലയുടെ നേതൃത്വത്തിൽ ഇരുപതാമത് സുനാമി വാർഷിക ദിനാചരണം സംഘടിപ്പിച്ചു. മരണപ്പെട്ട 143 പേരുടെ ഓർമ്മക്കായി 143 ദീപം തെളിച്ചു. അനുസ്മരണ സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നേവൽ ബെസ്ഡ് ഡയറക്ടർ ജയസിംഹൻ മുഖ്യപ്രഭാക്ഷണം നടത്തി. വായനശാല പ്രസിഡന്റ് ശ്യാം ചന്ദ്രൻ അദ്ധ്യക്ഷനായി. കിരൺ യശോധരൻ എന്നിവർ സംസാരിച്ചു. പ്രിയങ്ക സ്വാഗതവും പ്രസന്നകുമാരി നന്ദിയും പറഞ്ഞു.