കൊല്ലം : ഭരതനാട്യ ചുവടുകളുമായി പന്ത്രണ്ടായിരം നർത്തകർ. 29 ന് കൊച്ചി കല്ലൂർ ജവഹർ ലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നൃത്ത വിസ്മയം. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ടുള്ള കലാപ്രകടനതിയിൽ കരീപ്ര പ്ലാകൊടിലെ കുരുന്നുകൾ അണിനിരക്കുമ്പോൾ അവരുടെ അമ്മമാരും പങ്കെടുക്കും.
മൃദംഗ വിഷനാണ് മൃദംഗനാദം 2024 എന്ന പേരിൽ മെഗാ ഭരതനാട്യം സംഘടിപ്പിക്കുന്നത്. നർത്തകിയും നടിയുമായ ദിവ്യാ ഉണ്ണിയാണ് ബ്രാൻഡ് അംബാസിഡർ. കരീപ്ര പ്ളാക്കോടിലെ നൃത്ത അദ്ധ്യാപിക ലയന ലവന്റെ പരിശീലനത്തിലാണ് കുട്ടികളും അമ്മമാരും ഒരുങ്ങുന്നത്. വൈഷ്ണവി നാട്യ കലാക്ഷേത്രയിലെ 47 കുട്ടികളും 7 അമ്മ മാരും പങ്കെടുക്കും.