കുന്നത്തൂർ: കാൻഫെഡ് യുവജന സമിതി ഏർപ്പെടുത്തിയ 'കർമശ്രേഷ്ഠ' പുരസ്കാര സമർപ്പണവും പാലിയേറ്റീവ് സഹായ വിതരണവും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന് ആർ.ചന്ദ്രശേഖരൻ പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ കാൻഫെഡ് യുവജനസമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.ശൂരനാട് വിഷ്ണു വിജയൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.രാജേഷ്, നവാസ് റഷാദി, നജുമൽ പത്തനാപുരം, കൗശിക് എം.ദാസ്, അംബിക വിജയകുമാർ എന്നിവർ സംസാരിച്ചു.