തഴവ: കുലശേഖരപുരം മണ്ണടിശേരിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 5ന് ഹരിനാമകീർത്തനം, 5.30ന് ഗണപതി ഹോമം, 6ന് സുക്ത ജപം, 7ന് ആചാര്യവരണം, 7.15ന് വിഷ്ണു സഹസ്രനാമജപം, 8ന് ഭാഗവത പാരായണം, ഉച്ചയ്ക്ക്12ന് ഭാഗവത പുരാണ സമീക്ഷ, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം, 6.30ന് ദീപാരാധന, രാത്രി 7 ന് സമൂഹപ്രാർത്ഥന, 9ന് മംഗളാരതി. 29ന് പതിവ് പൂജകൾക്ക് പുറമേ 10.30 ന് അവതാരപൂജ 11.30 ന് ഉണ്ണിയൂട്ട്, വൈകിട്ട് 5.30ന് ശ്രീകൃഷ്ണാഷ്ടോത്തരാർച്ചന. 30ന് രാവിലെ 11ന് ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാലാർച്ചന. 31ന് ഉച്ചയ്ക്ക് 12ന് ലക്ഷ്മി നാരയണ പൂജ, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, രാത്രി 8.30ന് കുത്തിയോട്ട ചുവടും പാട്ടും. ജനുവരി 1ന് രാവിലെ 11ന് നവഗ്രഹ പൂജ, വൈകിട്ട് 5ന് അവഭൃഥസ്നാന ഘോഷയാത്ര.