photo

കരുനാഗപ്പള്ളി: ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ക്യാമ്പിന്റെ ഭാഗമായി പന്മനമനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ വനം സമർപ്പിച്ചു. സമന്വയ 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായാണ് സ്നേഹവനം നിർമ്മിച്ചത്. ഫലവൃക്ഷത്തൈകളായ പ്ലാവ്, മാവ്, ചാമ്പ, നെല്ലി സപ്പോർട്ട, മാതളം, റമ്പൂട്ടാൻ തുടങ്ങി ഇരുവതിൽപ്പരം ഫലവൃക്ഷ തൈകളാണ് സ്നേഹ വനത്തിൽ നട്ടത്. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.അജി, വൈസ് പ്രസിഡന്റ് എ.കെ. ആനന്ദ്,ഹെഡ്മിസ്ട്രസ് ആർ.ഗംഗാദേവി, എസ്.എം.സി ചെയർമാൻ പന്മന മഞ്ചേഷ്, നൂൺ മീൽ ഓഫീസർ ഗോപകുമാർ, കെ.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജി.ഗോപകുമാർ, ഡോ.ടി.കെ.തുഷാദ്, അദ്ധ്യാപകനായ വിളയിൽ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.