t
നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം മെത്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ജൂബിലി സന്ദേശം നൽകി. ജി.എസ്. ജയലാൽ എം.എൽ.എ പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനം ചെയ്‌തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ അനിൽ, കൊല്ലം മെത്രാസന സെക്രട്ടറി ഫാ. പി.ടി. ഷാജൻ നല്ലില, തോമസ് കുട്ടി കോർ എപ്പിസ്‌കോപ്പ, വർഗീസ് തുണ്ടിൽ കോർ എപ്പിസ്കോപ്പ, യുവജന പ്രസ്ഥാനം കൊല്ലം മെത്രാസന സെക്രട്ടറി ഫാ. മാത്യു പി.ജോർജ്, ഇടവക വികാരി ഫാ. ക്രിസ്റ്റി ജോസ്, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ബിനു പാപ്പച്ചൻ, ഇടവക ട്രസ്റ്റി സജി ജോൺ, ഇടവക സെക്രട്ടറി ടിന്റു തോമസ്, യുവജന പ്രസ്ഥാനം കൊല്ലം മെത്രാസന ട്രഷറർ ജോസി ജോൺ, ജൂബിലി കൺവീനർ ജിനു ജോസ്, പബ്ലിസിറ്റി കൺവീനർ അഖിൽ സജി, യുവജനപ്രസ്ഥാനം സെക്രട്ടറി എബൽ മാത്യു, ട്രസ്റ്റി ജോയൽ കെ.ജോസ് എന്നിവർ സംസാരിച്ചു.