
കരുനാഗപ്പള്ളി: വടക്കുംതല വിശുദ്ധ മൂന്ന് രാജാക്കന്മാരുടെ ദേവാലയത്തിലെ കോൺഫ്രിയ തിരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ. ഡോ.സാജു വിൻസെന്റ് പതാക ഉയർത്തി. തിരുന്നാൾ സമാരംഭ ദിവ്യബലിക്ക് എമരിത്തൂസ് ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ നേതൃത്വം നൽകി. ഫാ. ജോർജ് സെബാസ്റ്റ്യൻ, ഫാ. പ്രശാന്ത് ജോർജ്, ഫാ. നിക്കോളാസ്, ഫാ. എബിൻ പാപ്പച്ചൻ എന്നിവർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. ജനുവരി 5 ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ പൊന്തഫിക്കൽ ദിവ്യബലി നടക്കും.