 
അഞ്ചൽ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും മലമേൽ ടൂറിസം വികസന സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള മലമേൽ ഫെസ്റ്റ് ആരംഭിച്ചു. പി.എസ് സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി അദ്ധ്യക്ഷയായി. സിനി - സീരിയൽ നടൻ ബ്രഷ്നേവ് ബി.ആർ.വി മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം.സജാദ്, ഗ്രാമപഞ്ചായത്തംഗം പി.അനിൽകുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.എം .എം ഷാജിവാസ്, വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ സി.മോഹനൻ പിള്ള, പി.ജി.ജേക്കബ്, സി.എസ്.ജയപ്രസാദ്, എൻ.കെ.ബാലചന്ദ്രൻ ,യു.വി.വിഷ്ണു അറയ്ക്കൽ, ഷജിൽ ബാബു, ബി.ഗോപകുമാർ, എം.എൻ.അജിതൻ, ടി.അനിൽകുമാർ, ടി.അജയകുമാർ, ആർ.ബാലചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, എം.ശബരിനാഥ്, സി.ജഗജീവൻ എന്നിവർ സംസാരിച്ചു.