പാ​രി​പ്പ​ള്ളി: ശി​വ​ഗി​രി തീർ​ത്ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ദ​യാ​ത്ര സ്വീ​ക​ര​ണ​സ​മി​തി പാ​രിപ്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി ഒ​രുക്ക​ങ്ങൾ പൂർത്തിയാക്കി. വിവി​ധ പ്ര​ദേ​ശ​ങ്ങളിൽ നി​ന്ന് വ​രു​ന്ന പ​ദ​യാ​ത്രി​കർ​ക്ക് ഭ​ക്ഷണം, വി​ശ്രമം, താ​മ​സ​സൗ​ക​ര്യം, മെ​ഡി​ക്കൽ ക്യാ​മ്പ് തു​ട​ങ്ങി​യ​വ ഇ​ന്ന് മു​തൽ 31 വ​രെ അ​മൃ​താ​ന​ന്ദമ​യി മഠം അമൃ​ത ഹ​യർ സെ​ക്കൻഡ​റി സ്‌കൂൾ പാ​രി​പ്പ​ള്ളിയിൽ സ​ജ്ജീ​ക​രി​ച്ചി​ട്ടുണ്ട്. ഇ​ന്ന് വൈ​കി​ട്ട് പ​ത്ത​നം​തി​ട്ട മൂലൂർ സ്​മാ​ര​ക​ത്തിൽ​നി​ന്ന് ശി​വ​ഗി​രി മഠ​ത്തി​ലെ പ​ന്തലിൽ സ്ഥാ​പി​ക്കാ​നു​ള്ള പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ പദ​യാ​ത്രയും തു​ടർ​ന്ന് കു​ട്ട​നാട്, കു​ട്ട​നാ​ട് സൗത്ത്, പിറ​വം എ​റ​ണാ​കു​ളം പൂ​ന്തോട്ട്, പ​ന്നിമ​റ്റം പ​ള്ളം ബി, ച​ങ്ങ​നാ​ശേ​രി തു​രുത്തി, ശി​വ​ഗി​രി മഠം ക്ഷേത്രം പാ​മ്പാ​ടി, കോ​ട്ട​യം തു​രുത്തി, മ​റി​യപ​ള്ളി ശാ​ഖ കോ​ട്ടയം, കോട്ട​യം യു​വ​ജ​ന​സ​മിതി, അടൂർ യൂ​ണി​യൻ എ​ന്നി​വി​ട​ങ്ങളിൽ നി​ന്ന് പ​ദ​യാ​ത്ര​കൾ എ​ത്തി​ച്ചേ​രും. നാ​ളെ വൈ​കി​ട്ട് പ്ര​ഭാഷ​ണം സി.എച്ച്. മു​സ്​ത​ഫ മൗല​വി. ഉ​ദ്​ഘാട​നം ര​വീന്ദ്രൻ ര​ശ്​മി. 30ന് രാ​വി​ലെ തീർ​ത്ഥാ​ട​ന സ​മ്മേള​നം എ​സ്.എൻ.ഡി.പി യോ​ഗം ചാ​ത്തന്നൂർ യൂ​ണി​യൻ പ്ര​സിഡന്റ് ബി.ബി. ഗോ​പ​കുമാർ ഉ​ദ്​ഘാട​നം ചെയ്യും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോ. പ്രൊഫ. ഡോ. അജ​യ​ന പ​നയ​റ പങ്കെടുക്കും.