കൊല്ലം: 58-ാമത് ഐക്യ ക്രിസ്മസ് ആഘോഷം വൈ.എം.സിയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5.30ന് കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി അദ്ധ്യക്ഷനാക്കും. സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലസി മുഖ്യസന്ദേശം നൽകും. കൊല്ലം രൂപത മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ എസ്.മിൽട്ടൺ, ഫ്രാൻസിസ് സേവ്യർ, പി.ഒ.സണ്ണി, ഷിബു ജോർജ്, ടി.വി.ജോർജ് എന്നിവർ പങ്കെടുത്തു.