കൊല്ലം: അഞ്ചാലുംമൂട് നൂപുര മ്യൂസിക് ആൻഡ് ഡാൻസ് അക്കാഡമി 44-ാം വാർഷികം 31ന് തൃക്കടവൂർ മഹാദേവ ക്ഷേത്രം ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3ന് ജൂനിയർ ടോപ്പ് സിംഗേഴ്‌സ് ഗാനമേളയും വയലിൻ വാദനവും. 5ന് സംസ്‌കാരിക സമ്മേളനം ഡോ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നൂപുര ഡയറക്ടർ ശശികുമാർ അദ്ധ്യക്ഷനാകും. നൃത്തകലയിൽ 50 വർഷം പൂർത്തിയക്കിയ നൃത്താദ്ധ്യാപിക എൽ. ലതികയെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കുട്ടികളുടെ അരങ്ങേറ്റവും നൃത്തോത്സവവും. ഡയറക്ടർ ശശികുമാർ, പി.ടി.എ പ്രസിഡന്റ് ഡോ. ഉണ്ണിക്കൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ എസ്. രതീഷ്, എൽ. ലതിക, വിനീത അഭിലാഷ്, ശ്രീറാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.