
കരുനാഗപ്പള്ളി: ക്ടാക്കോട്ട് കുടുംബക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അവാർഡ് ദാനവും നടത്തി. തഴവ ലോർഡ് കൃഷ്ണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന കുടുംബസംഗമം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പ്രതിഭകളെ ആദരിച്ചു. കുടുംബ ക്ഷേമസമിതി പ്രസിഡന്റ് വള്ളികുന്നം സദാശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.സുദേശൻ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ശ്രീലത, വാർഡ്പഞ്ചായത്ത് അംഗം വിജു കിളിയൻതറയിൽ, കുടുംബക്ഷേമ സമിതി വൈസ്പ്രസിഡന്റ് സത്യദേവൻ, ക്ടാക്കോട്ട് വനിതാവേദി പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, സെക്രട്ടറി എസ്.ഷീജ, കലാവേദി പ്രസിഡന്റ് സംഗീത സജീവ്, സെക്രട്ടറി എസ്.അച്ചു തുടങ്ങിയവർ സംസാരിച്ചു.ഉന്നത വിജയം നേടിയവരെയും മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി വിജയൻ കിളിയൻതറയിൽ (രക്ഷാധികാരി), അർജുനൻ എ.എസ്.വിഹാർ (ഉപ രക്ഷാധികാരി), സത്യേദേവൻ ക്ടാക്കോട്ട് (പ്രസിഡന്റ്), വള്ളികുന്നം സദാശിവൻ, രവീന്ദ്രൻ, രഞ്ജിത്ത്, ഹരി (വൈസ് പ്രസിഡന്റ്), ആർ.സുദേശൻ (സെക്രട്ടറി), ഷിബുകുമാർ തറവീട്ടിൽകിഴക്കതിൽ, സന്തോഷ് അമ്പാടി, അനിൽ കുറീത്തടിയിൽ (ജോ. സെക്രട്ടറി), പൊന്നപ്പൻ കൊച്ചുകൂനിശേരിൽ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.