കൊല്ലം: തീരദേശ റോഡിൽ ഇരവിപുരം താന്നിയിൽ സജ്ജമാക്കിയ ഇടത്താവളം ശിവഗിരി തീർത്ഥാടകർക്കായി സമർപ്പിച്ചു. ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ്, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, സ്വാഗതസംഘം ചെയർമാൻ ഇരവിപുരം സജീവൻ, കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് ചെയർമാൻ എസ്.സുവർണകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ആരാമം സുരേഷ്, പ്രൊഫ. ഓമന ജയദേവൻ, കൃഷ്ണകുമാർ, ഡോ. അനിത ശങ്കർ, നേതാജി രാജേന്ദ്രൻ, മഹിമ അശോകൻ, എസ്.ബാബുരാജ് തംബുരു, അരുൾ പ്രകാശ്, ജി.അഴകരത്നം, ഐശ്വര്യ അനു, സാബിജാൻ, സുനിൽ പനയറ, സ്വാഗതസംഘം ജനറൽ കൺവീനർ സുദർശനൻ തെങ്ങിലഴികം, കെ.പ്രഹ്ളാദൻ, തുടങ്ങിയവർ പങ്കെടുത്തു. താന്നിയിൽ കടലിനും കായലിനും ഇടയിലുള്ള മനോഹരമായ പ്രദേശത്ത് സജ്ജമാക്കിയിട്ടുള്ള ഇടത്താവളത്തിൽ തീർത്ഥാടകർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പദയാത്ര സംഘത്തിലെ ഗുരുദേവരഥങ്ങളും വാഹനങ്ങളും പാർക്ക് ചെയ്യാനും വിശാലമായ ഇടമുണ്ട്.