കൊല്ലം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയനിലെ 4372-ാം നമ്പർ പുലിക്കുട്ടിശേരി ശാഖയുടെ ആഭിമുഖ്യത്തിൽ.വി.എസ്.സുനീഷ് ക്യാപ്ടനായുള്ള 25 പേർ അടങ്ങുന്ന പദയാത്ര ഇന്ന് ഉച്ചയ്ക്ക് 12ന് കൊല്ലം ശാരദാ മഠത്തിൽ എത്തിച്ചേരും. ആനപ്രമ്പാൽ വടക്ക് 197-ാം നമ്പർ ഗുരുധർമ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിൽ കൺവീനർ ടി.എൻ. അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ 70 പേർ അടങ്ങുന്ന പദയാത്ര ഇന്ന് വൈകിട്ട് 6ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ എത്തിച്ചേരും.
തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവല്ല യൂണിയൻ ഓഫീസിൽ ശിവബോധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്ത് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ക്യാപ്ടനായുള്ള 70 പേർ അടങ്ങുന്ന പദയാത്ര 30ന് രാവിലെ 7ന് കൊല്ലം യൂണിയൻ ഓഫീസിൽ എത്തിച്ചേരും. എസ്.എൻ.ഡി.പി.യോഗം കുട്ടനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ കുട്ടനാട് നാരകത്ര 3-ാം നമ്പർ ശാഖായോഗം വക ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന്, എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്ത് സന്തോഷ് ശാന്തി ക്യാപ്ടനായുള്ള 375 പേർ അടങ്ങുന്ന ശിവഗിരി തീർത്ഥാടന പദയാത്ര 30ന് ഉച്ചയ്ക്ക് 12ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ എത്തിച്ചേരും. എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രസിഡന്റ് സലികുമാർ ക്യാപ്ടനായുള്ള 70 പേർ അടങ്ങുന്ന പദയാത്ര 30ന് ഉച്ചയ്ക്ക് 12ന് കൊല്ലം ശാരദാ മഠത്തിൽ എത്തിച്ചേരും. എല്ലാ പദയാത്രകൾക്കും യൂണിയൻ നേതൃത്വത്തിൽ വരവേല്പ് നൽകും.