vara

തൊടിയൂർ: നാവുകൊണ്ട് ചിത്രം വരച്ച് ലോക റെക്കാഡുകൾ നേടിയ കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പൽ അനി വർണവും 31 ശിഷ്യരും ചേർന്ന് കൈമുട്ട് കൊണ്ട് ചിത്രം വരച്ച് വീണ്ടും യു.ആർ.എഫ് വേൾഡ് റെക്കാഡിലേക്ക്. പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയ ചിത്രരചനയിൽ കടലിലെ പവിഴപ്പുറ്റുകൾ, മത്സ്യങ്ങൾ, മറ്റ് കടൽ ജീവികൾ എന്നിവയാണ് ചിത്രീകരിക്കപ്പെട്ടത്. നൂറ് സ്ക്വയർ ഫീറ്റ് ക്യാൻവാസിലായിരുന്നു ചിത്രരചന.
അക്രിലിക് പെയിന്റാണ് ഉപയോഗിച്ചത്. നാല് മുതൽ 36 വയസ് വരെ പ്രായമുള്ളവർ പങ്കെടുത്തു. ചിത്രരേഖ സ്കൂൾ ഒഫ് ആർട്സിൽ യു.ആർ.എഫ് ഇന്റർനാഷണൽ ജൂറി ഡോ.സുനിൽ ജോസഫ് ഓൺലൈനിൽ ചിത്രരചന ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സിനിമോൾ, നീലികുളം ഷിബു, സി.വി.ശ്രീകുമാർ, എ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
11.45ന് ചിത്രം പൂർത്തിയായതായി സി.ആർ.മഹേഷ് എം.എൽ.എ പ്രഖ്യാപിച്ചു.