xx
വളവുപച്ച പൊലീസ് സ്റ്റേഷനിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം

ചിതറ: വളവുപച്ച പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ന്യൂ- ഇയർ ആഘോഷം. സബ് ഇൻസ്പെക്ടർ രശ്മി ഉദ്ഘാടനം ചെയ്തു.
വളവുപച്ച എ.കെ.എം പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽബിറൂനി സാന്താക്ലോസായി സ്റ്റേഷനിലെത്തി.
എ.കെ.എം പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ സാന്താക്ലോസിന്റെ ഹിമവാഹനം പുതിയ പൊലീസ് സ്റ്റേഷന്റെ കവാടം മനോഹരമാക്കി.
ന്യൂ- ഇയർ ദിവസം വരെ സാന്തായുടെ ഹിമ വാഹനം സ്റ്റേഷനിലുണ്ടാവുമെന്നും കുട്ടികൾക്ക് സ്റ്റേഷനിലെത്തി ഹിമവാഹനത്തിലിരുന്ന് ഫോട്ടോയെടുക്കുന്നതിന് സൗകര്യമൊരുക്കുമെന്നും സ്റ്റേഷനിൽ നിന്ന് അറിയിച്ചു.