 
കരിങ്ങന്നൂർ: കരിങ്ങന്നൂർ ഗവ.യു.പി സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.നെസിൻ ശ്രീകുമാർ അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ശ്രീകല സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗം കെ.ലിജി, സ്റ്റാഫ് സെക്രട്ടറി ആർ.റിയാസ്, റിസോഴ്സ് പേഴ്സൺ എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ എ.അൻവർ നന്ദി പറഞ്ഞു.