കൊല്ലം: തട്ടാമല ജ്ഞാനോദയം വായനശാലയുടെ വാർഷികം 22 മുതൽ 25 വരെ നടന്നു. ഗ്രന്ഥശാല ബാലോത്സവം, പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം, മേഖലാതല ബാലോത്സവം, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം, കായിക താരങ്ങളെ ആദരിക്കൽ, ഗാനസന്ധ്യ എന്നിവ നടന്നു.