 
എഴുകോൺ : എഴുകോൺ നേതാജിനഗർ റെസിഡൻസ് അസോസിയേഷനും എഴുകോൺ വി.എസ്.വി.എച്ച്.എസ്.എസും സംയുക്തമായി പരിസര ശുചീകരണ പ്ലാസ്റ്റിക് നിർമാർജ്ജന ബോധവത്കരണ ജാഥ നടത്തി. വി.എസ്.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് നടന്ന ജാഥയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ വിജയപ്രകാശ് നിർവഹിച്ചു. ജാഥയിൽ എൻ.എസ്.എസ് വാളണ്ടിയർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എഴുകോൺ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ മധു, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തോപ്പിൽ ബാലചന്ദ്രൻ,സെക്രട്ടറി വിശ്വനാഥൻ, സ്ഥാപക പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, രംഗരാജൻ, ബാബുരാജൻ, പുഷ്പാൻഗദൻ, ഭക്തരാജൻ,രാജേന്ദ്രൻ,അനിരുദ്ധൻ, പ്രിൻസിപ്പൾ സജിത, ലിയോഉമ്മൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലാലമ്മ,ഹരിത കർമ്മസേന കോർഡിനേറ്റർ വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.