 
കൊല്ലം: മാടൻനട കൊല്ലൂർവിള ശ്രീ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും 40-ാമത് ആദ്ധ്യാത്മിക ജ്ഞാനയജ്ഞവും സമാപിച്ചു. യജ്ഞസമർപ്പണ സമ്മേളനവും സമൂഹനീരാജന വിളക്കിന്റെ ഉദ്ഘാടനവും അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ജ്യോതിർമയാമൃത നിർവഹിച്ചു. ക്ഷേത്രഭരണ സമതി പ്രസിഡന്റ് സി.ജനാർദ്ദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യജ്ഞസമതി കൺവീനർ ജി.ആർ. കൃഷ്ണകുമാർ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി എസ്. ഹരീഷ്, എസ്.ജയചന്ദ്രൻ, മഹേഷ് കൂട്ടപ്പള്ളി, മുണ്ടയ്ക്കൽ രാജശേഖരൻ, അഴകത്ത് ഹരികുമാർ, ഗോപിനാഥൻ നായർ, മേൽശാന്തി ഹരിക്കുട്ടൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.