കുളത്തൂപ്പുഴ: അരിപ്പയിലെ സംസ്ഥാന വന പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡ് 29.11 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ അഡ്മിനിസ്ട്രേറ്റീവ് കം അക്കാഡാമിക് ബ്ലോക്ക്, ട്രെയിനീസ് ഹോസ്റ്റൽ, എക്സിക്യുട്ടീവ് ഹോസ്റ്റൽ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല.
3 നിലകളിയായി
22943.76 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം
ഗ്രൗണ്ട് ഫ്ലോറിൽ: രണ്ട് ക്ലാസ് റൂമുകളും അസിസ്റ്റന്റ് ഡയറക്ടർമാരുടെ റൂമുകൾ, സ്റ്റാഫ് റൂം, ടോയിലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയിൽ ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ടോയിലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നു.
രണ്ടാം നിലയിൽ: ഡയറക്‌ടർ, അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ ക്യാബിനുകളും, ഓഫീസ് റൂം, കോൺഫറൻസ് ഹാൾ, ടോയിലറ്റ് ബ്ലോക്ക് എന്നിവയും ഉൾപ്പെടുന്നു. കൂടാതെ കെട്ടിടത്തിനു ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
3 നിലകളിൽ നിർമ്മിക്കുന്ന എക്സിക്യൂട്ടീവ് ഹോസ്റ്റലിൽ ഗ്രൗണ്ട് ഫ്ലോറിൽ ടോയിലറ്റ് സൗകര്യത്തോടു കൂടിയ 3 റൂമുകൾ, മെസ്ഹാൾ, കിച്ചൺ, റിക്രിയേഷൻ റൂം, സ്റ്റോർ റൂം.
ഒന്നാം നിലയിൽ ടോയിലറ്റ് സൗകര്യത്തോടെ 9 റൂമും രണ്ടാം നിലയിൽ ടോയ്ലറ്റ് സൗകര്യത്തോടെ 9 റൂമും.
ട്രെയിനീസ് ഹോസ്റ്റലിൽ
3 -ാമത് നിർമ്മിക്കുന്ന 3 നിലകളിൽ നിർമ്മിക്കുന്ന ട്രെയിനീസ് ഹോസ്റ്റലിൽ ഗ്രൗണ്ട് ഫ്ലോറിൽ 4 റൂമുകൾ, ഒരു കിച്ചൺ, ഡൈനിംഗ് ഹാൾ, 2 ടോയിലറ്റ് ബ്ലോക്കുകൾ, സന്ദർശക മുറി.
ഒന്നാം നിലയിൽ 8 റൂമുകൾ, 3ടോയിലറ്റ് ബ്ലോക്കുകൾ, ഒരു ഹാൾ, എന്നിവയും, രണ്ടാം നിലയിൽ 6 റൂമുകളും, രാവിലെ 2 ടോയിലറ്റ് ബ്ലോക്കുകളും ഉൾപ്പെടുന്നു.
അരിപ്പ സംസ്ഥാന വനപരിശീലനകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഇവിടെ ഒരു സ്പോർട്സ് കോംപ്ലക്സും നീന്തൽ കുളവും 6 ബാഡ്മിന്റൺ കോർട്ടുകളും 2 വോളിബാൾ കോർട്ടുകളും, 1 ബാസ്‌ക്കറ്റ് ബോൾ കോർട്ടും ഉൾപ്പെട്ട മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് കോംപ്ലക്സും ഇവിടെ പണി പൂർത്തീകരിച്ചിട്ടുണ്ട്
മേയ് മാസത്തിൽ കേന്ദ്രത്തിന്റെ പണി പൂർത്തീകരിക്കും.
ഡോണി ജി വർഗീസ് ഐ.എഫ്.എസ്
അരിപ്പ സംസ്ഥാന വന പരിശീലന കേന്ദ്രം ഡയറക്ടർ