photo
നഗരസഭ കേരളോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സബർമതി ഗ്രന്ഥശാല

കരുനാഗപ്പള്ളി: മൂന്ന് ദിവസങ്ങളിലായി നടന്ന കലാ-കായിക മത്സരങ്ങളോടെ നഗരസഭ കേരളോത്സവം സമാപിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് 122 പോയിന്റോടെ സബർമതി ഗ്രന്ഥശാല നേടി. 120 പോയിന്റോടെ സഹോദര ക്ലബ് രണ്ടാമത് എത്തി.സമാപന സമ്മേളനം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ-കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി.സിനിമാ നടൻ നെൽസൺ ശൂരനാട്, എഴുത്തുകാരൻ വിമൽ റോയി കൗൺസിലർമാരായ കോട്ടയിൽ രാജു, സതീഷ് തേവനത്ത് റവന്യു ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. എൽ. എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബിനുൻ വാഹിദ് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ വജ്രജൂബിലിയോടനുബന്ധിച്ച് നടത്തിയ ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനറും നഗരസഭാ കൗൺസിലറുമായ മഹേഷ് ജയരാജ് സ്വാഗതവും ബിജു മുഹമ്മദ് നന്ദിയും പറഞ്ഞു.