
കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പ്രേം ഉഷാർ, അനിൽ കുമാർ, ഷാനവാസ്, മോഹനൻ, കൃഷ്ണ കുമാർ, ഷിബു പി.നായർ, ഉമേഷ് ഉദയൻ, ഉമ, ഷീമ, സെക്രട്ടറി ശോഭ എന്നിവർ സംസാരിച്ചു.
അറ്റ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഈ വർഷവും അംഗങ്ങൾക്കു ലാഭ വിഹിതം നൽകി. അടുത്ത വർഷം ബാങ്കിൽ മൊബൈൽ ആപ്പ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ബാങ്കിൽ എത്താതെ തന്നെ മുഴുവൻ ഇടപാടുകളും നടത്തുവാനാവും. ബാങ്കിലെ നിക്ഷേപത്തിന്റെ 80 ശതമാനവും സുരക്ഷിത വായ്പയായ സ്വർണ പണയം ആണ്.