അഞ്ചൽ: ചടയമംഗലം ഗവ.എം.ജി ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ് ക്യാമ്പിന് ആയൂർ ഗവ. ജവഹർ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സാം കെ ഡാനിയേൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.സന്തോഷ് അദ്ധ്യക്ഷനായി. ഇടമുളയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്.അജയകുമാർ, ബി.മുരളി, എൻ.നവാസ്, എസ്.സബിദ, എം.എസ്.ഫിറോസ് ഖാൻ , എസ്.സലീം , ദീപാ ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.