ccc
ചവറ എം.എസ്.എൻ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും കവിയുമായ അരുൺ കോളശ്ശേരിൽ എഴുതിയ

ഓച്ചിറ : വയനകം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലോത്സവവും ചവറ എം.എസ്.എൻ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും കവിയുമായ അരുൺ കോളശ്ശേരിൽ എഴുതിയ യവനിക പബ്ലിക്കേഷൻ,തിരുവനന്തപുരം പ്രസിദ്ധീകരിക്കുന്ന "ഇലച്ചാർത്ത് " എന്ന കവിത സമാഹാരത്തിന്റെ കവർപേജ് പ്രകാശനവും നടന്നു. 51 വർഷക്കാലമായി ഓച്ചിറയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനും വയനകം നേതാജി ഗ്രന്ഥശാലയുടെ പ്രസിഡന്റുമായ വേണാട്ട് ജഗന്നാഥൻ കവർപേജ് പ്രകാശനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി വിശ്വനാഥൻ പിള്ള,സെക്രട്ടറി വി.എസ്.വിനോദ് , ഷാനവാസ് ചില്ല ,കവി അനൽ ബാബു ,ശ്രീജ എന്നിവർ സംസാരിച്ചു. 101 ഗ്രന്ഥശാല പ്രവർത്തകർ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ കവർ പേജ് പ്രകാശനത്തിൽ പങ്കെടുത്തു.