പത്തനംതിട്ട: അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബസംഗമവും ‘ഭാർഗവം 2024’ ഇന്ന് തിരുവല്ല കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ ഭദ്രദീപം തെളിക്കും. തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി അദ്ധ്യക്ഷനാക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. മാത്യു.ടി.തോമസ് എം.എൽ.എ, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് എന്നിവർ പ്രഭാഷണം നടത്തും.
രാവിലെ 7.45ന് ശ്രീവല്ലഭക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര 8.30ന് കൺവെൻഷൻ സെന്ററിലെത്തും. 9ന് കൊല്ലം നാട്യാഞ്ജലിയുടെ ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്. തുടർന്ന് സമ്മേളനം..
തന്ത്രി മണ്ഡലത്തിലെ വിശിഷ്ടവ്യക്തികൾക്കും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുമുള്ള ആദരവ്, തന്ത്രിമണ്ഡലം വിദ്യാപീഠം റാങ്ക് ജേതാക്കൾക്കും വിജയികൾക്കും സർട്ടിഫിക്കറ്റ് വിതരണം, കലാ-കായിക പ്രതിഭകൾക്ക് ആദരവ് എന്നിവയും നടക്കും.
വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി, ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി, രാധാകൃഷ്ണൻ പോറ്റി, ലാലുപ്രസാദ് ഭട്ടതിരി, ആറ്റുപുറത്തില്ലം വിഷ്ണു നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.