കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സങ്കൽപ്പിൽ ഏതാനും സീറ്റ് ഒഴിവ്. പത്താം ക്ലാസ് വിജയിച്ചവർക്കുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, പ്ലസ് വൺ വിജയിച്ചവർക്കുള്ള എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 പരിശീലനങ്ങളാണ് നൽകുക. കേരളത്തിൽ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക സർക്കാർ വഹിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി 31ന് വൈകിട്ട് 5ന് മുമ്പ് നേരിട്ട് ഹാജരാകണം. വെബ്സൈറ്റ് - www.iiic.ac.in. ഫോൺ: 8078980000.